03:43am 25 August 2026
NEWS
തൃശ്ശൂർ ജില്ലാ സൗഹൃദവേദി രക്തദാന ക്യാമ്പ്
27/01/2025  04:05 PM IST
തൃശ്ശൂർ ജില്ലാ സൗഹൃദവേദി  രക്തദാന ക്യാമ്പ്

സേവ് ഡേറ്റ് ടു സേവ് എ ലൈഫ് എന്ന മുദ്രാവാക്യവുമായി ഹമദ് ഹോസ്പിറ്റലുമായി സഹകരിച്ചു നടത്തുന്ന തൃശൂർ ജില്ലാ സൗഹൃദവേദിയുടെ 32 ആമത് രക്‌തദാനക്യാമ്പ് ഈ വരുന്ന 2025 ജനുവരി 31 വെള്ളിയാഴ്ച്ച സംഘടിപ്പിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു. 

രാവിലെ 7.30 മുതൽ ഉച്ച കഴിഞ്ഞ് 3 മണി വരെ ഖത്തർ നാഷണൽ ബ്ലഡ്‌ ഡോണേഷൻ സെന്ററിൽ ആണ് ബ്ലഡ്‌ ക്യാമ്പ് നടക്കുക.

ദേശ,ഭാഷ,ലിംഗവ്യത്യാസമില്ലാതെയുള്ള എല്ലാ സുഹൃത്തുക്കളേയും പങ്കാളികളാക്കിക്കൊണ്ടുള്ള ഈ ക്യാമ്പിലേക്ക് രക്തദാതാക്കളുടെ രജിസ്ട്രേഷനായി 33571882 എന്ന നമ്പറിൽ ബന്ധപ്പെടേണ്ടതാണ് എന്ന് കോ ഓർഡിനേറ്റർമാർ അറിയിച്ചു.

ഏറ്റവും കൂടുതൽ രക്‌തദാതാക്കളെ കൊടുത്തു കൊണ്ടിരിക്കുന്ന സംഘടന എന്ന പേരും ഹമദ് ഹോസ്പിറ്റലിന്റെ അവാർഡും സ്ഥിരമായി ലഭിച്ചു കൊണ്ടിരിക്കുന്ന സൗഹൃദവേദിയുടെ ഈ രക്‌തദാന ക്യാമ്പും വൻ വിജയമാക്കുവാൻ ഏവരുടെയും സഹകരണം വേദി ഭാരവാഹികൾ അഭ്യർത്ഥിക്കുന്നു

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thrissur
img